യുവനടി അപമാനിക്കപ്പെട്ട സംഭവം; എയര്‍ ഇന്ത്യയോട് പോലീസ് റിപ്പോര്‍ട്ട് തേടി
Friday, October 13, 2023 1:06 PM IST
കൊച്ചി: വിമാനയാത്രയ്ക്കിടെ യുവനടിയോട് സഹയാത്രികന് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ എയര്‍ ഇന്ത്യയോട് പോലീസ് റിപ്പോര്‍ട്ട് തേടി. വിമാനത്തിലെ ജീവനക്കാരുടെ മൊഴിയെടുക്കാന്‍ നോട്ടീസ് നല്‍കും.
പ്രതിക്കൊപ്പം വിമാനത്തിലുണ്ടായിരുന്ന സുഹൃത്തുക്കളെ ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു. ചൊവ്വാഴ്ച മുംബൈയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ എയര്‍ ഇന്ത്യ വിമാനത്തില്‍വച്ച് സഹയാത്രികന് അപമര്യാദയായി പെരുമാറിയെന്നു കാണിച്ചാണ് യുവനടി നെടുമ്പാശേരി പോലീസില്‍ പരാതി നല്‍കിയത്.
മുംബൈയില്‍നിന്ന് കൊച്ചിയിലേക്കു യാത്ര ചെയ്യുകയായിരുന്നു നടി. മദ്യലഹരിയിലായിരുന്ന സഹയാത്രികന് തൊട്ടടുത്ത സീറ്റിലിരുന്ന് മോശമായി പെരുമാറിയെന്നാണ് ആരോപണം. വിമാനജീവനക്കാരോട് പരാതിപ്പെട്ടപ്പോള്‍ തന്നെ സീറ്റ് മാറ്റിയിരുത്തുകയാണ് ചെയ്തതെന്നും നടിയുടെ പരാതിയില്‍ പറയുന്നുണ്ട്.
പരാതിയില്‍ കേസെടുത്ത പോലീസ് പ്രതി ആന്റോയുടെ വീട്ടിലെത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇയാള്‍ ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.
ഇതിനിടെ ഇയാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.