ന്യൂസിലൻഡിന് ടോസ്; ബംഗ്ലാദേശിന് ബാറ്റിംഗ്
Friday, October 13, 2023 2:21 PM IST
ചെന്നൈ: ലോകകപ്പ് ക്രിക്കറ്റിലെ പതിനൊന്നാം മത്സരത്തിൽ ന്യൂസിലൻഡിനെതിരേ ബംഗ്ലാദേശിന് ബാറ്റിംഗ്. ടോസ് നേടിയ ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ ഫീൽഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.
ഇതുവരെ കളിച്ച രണ്ടിൽ രണ്ടുകളിയും ജയിച്ചാണ് കിവീസിന്റെ വരവ്. അതേസമയം, അഫ്ഗാനിസ്ഥാനെതിരായ ജയം മാത്രമാണ് ബംഗ്ലാദേശിനുള്ളത്.
പരിക്കിന്റെ പിടിയിൽ നിന്ന് തിരിച്ചെത്തിയ നായകൻ കെയ്ൻ വില്യംസൺ അന്തിമ ഇലവണിൽ ഇടംപിടിച്ചിട്ടുണ്ട്. വിൽ യംഗിനെ പുറത്തിരുത്തിയാണ് വില്യംസൺ ഇറങ്ങുന്നത്. കൈവിരലിനേറ്റ പരിക്ക് ഭേദമായെങ്കിലും പേസർ ടിം സൗത്തിക്ക് അന്തിമ ഇലവനിൽ ഇടംനേടാനായില്ല.
അതേസമയം ബംഗ്ലാദേശ് ടീമിൽ ഒരു മാറ്റമുണ്ട്. മഹെദി ഹസനു പകരം ഓൾറൗണ്ടർ മഹ്മദുള്ള ടീമിലെത്തി.
ന്യൂസിലൻഡ് ടീം: ഡെവൺ കോൺവേ, രചിൻ രവീന്ദ്ര, കെയ്ൻ വില്യംസൺ, ഡാരിൽ മിച്ചൽ, ടോം ലാഥം, ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ, മിച്ചൽ സാന്റ്നർ, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ, ട്രെന്റ് ബോൾട്ട്.
ബംഗ്ലാദേശ് ടീം: ലിറ്റൻ ദാസ്, തൻസിദ് ഹസൻ, നജ്മുൾ ഹുസൈൻ ഷാന്റോ, മെഹിദി ഹസൻ മിറാസ്, മുഷ്ഫിഖുർ റഹിം, തൗഹിദ് ഹൃദോയ്, മഹ്മദുള്ള, ടസ്കിൻ അഹമ്മദ്, ഷൊരിഫുൾ ഇസ്ലാം, മുസ്താഫിസുർ റഹ്മാൻ.