നിയമസഭാ കൈയാങ്കളി കേസ്; മന്ത്രി ശിവന്‍കുട്ടി അടക്കമുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായി
Monday, October 16, 2023 1:37 PM IST
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസില്‍ മന്ത്രി വി.ശിവന്‍കുട്ടി, ഇടതുമുന്നണി കണ്‍വീനര്‍ ഇ.പി.ജയരാജന് എന്നിവരടക്കമുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായി. തിരുവനന്തപുരം സിജെഎം കോടതിയിലാണ് പ്രതികള്‍ ഹാജരായത്.
കുറ്റം ചെയ്തിട്ടില്ലെന്ന് പ്രതികള്‍ കോടതിയില്‍ അറിയിച്ചു. കേസ് കോടതി ഡിസംബര്‍ ഒന്നിന് പരിഗണിക്കാന്‍ മാറ്റിയിട്ടുണ്ട്.
2015 മാര്‍ച്ച് 13നാണ് അന്നത്തെ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്താൻ ഇടത് എംഎല്‍എമാര്‍ നിയമസഭയില്‍ സംഘര്‍ഷമുണ്ടാക്കിയത്.
മന്ത്രി ശിവന്‍കുട്ടിക്കു പുറമെ, മുന്‍ മന്ത്രിമാരായ ഇ.പി.ജയരാജന്, കെ.ടി.ജലീല്‍, മുന്‍ എംഎല്‍എമാരായ കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവന് എന്നിവരാണ് കേസിലെ പ്രതികള്‍.