മുഖ്യമന്ത്രി കോൺഗ്രസിനെ തെരഞ്ഞെടുപ്പു പ്രവർത്തനം പഠിപ്പിക്കേണ്ട: വി.ഡി. സതീശൻ
Tuesday, October 17, 2023 3:41 AM IST
തിരുവനന്തപുരം: കോണ്ഗ്രസ് എങ്ങനെ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പഠിപ്പിക്കേണ്ടെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സുനിൽ കനഗോലു കോണ്ഗ്രസ് യോഗത്തിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പരാമർശത്തിനായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.
എകെജി സെന്ററിൽ ചോദിച്ചിട്ടല്ല കെപിസിസി യോഗത്തിലേക്ക് ആരെയൊക്കെ വിളിക്കണമെന്ന് തീരുമാനിക്കുന്നത്. എഐസിസി രൂപീകരിച്ച ടാസ്ക് ഫോഴ്സിലെ അംഗമാണ് സുനിൽ കനഗോലു. അദ്ദേഹവുമായി ചർച്ച നടത്തുന്നത് ഞങ്ങളുടെ ഇഷ്ടമാണ്.
എന്തും പറയാമെന്ന അവസ്ഥയിലേക്ക് മുഖ്യമന്ത്രി എത്തിയിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.