വൈദ്യുതി വാങ്ങാനുള്ള കരാർ പുനഃസ്ഥാപിക്കാൻ നിയമോപദേശം തേടി റഗുലേറ്ററി കമ്മീഷൻ
Wednesday, October 18, 2023 10:25 AM IST
തിരുവനന്തപുരം: കേരളത്തിന് പുറത്തുള്ള നാലുകമ്പനികളില്‍ 465 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള ദീര്‍ഘകാല കരാര്‍ പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് റഗുലേറ്ററി കമ്മിഷന് നിയമോപദേശം തേടി. വൈദ്യുതി റഗുലേറ്ററി കമ്മിഷന് വേണ്ടി സുപ്രീംകോടതിയില്‍ ഹാജരാകുന്ന അഭിഭാഷകരില്‍ നിന്നാണ് നിയമോപദേശം തേടിയത്.
ഈ വര്‍ഷം മേയില്‍ ദീര്‍ഘകാല കരാര്‍ റദ്ദാക്കിയത് ചോദ്യം ചെയ്ത് വൈദ്യുതി ബോര്‍ഡ് അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. ഈ ഹര്‍ജി പിന്‍വലിക്കാത്ത പശ്ചാത്തലത്തിലാണ് നിയമോപദേശം തേടിയത്. ഇതോടെ കരാര്‍ പുനഃസ്ഥാപിക്കുന്നതില്‍ തീരുമാനം വൈകുമെന്നുറപ്പായി.
നിയമപദേശം ലഭിച്ചശേഷം വിശദപരിശോധനകള്‍ക്കും ശേഷമാകും ഉത്തരവിറക്കുക.