അതിഥിത്തൊഴിലാളിയുടെ മകനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
Wednesday, October 18, 2023 5:32 PM IST
മലപ്പുറം: മലപ്പുറം പൂക്കോട്ടുംപാടത്ത് കൃഷിയിടത്തില്‍ അതിഥിത്തൊഴിലാളിയുടെ മകനായ 13 വയസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.
ആസാം സ്വദേശി മുത്തലിബ് അലിയുടെ മകന് റഹ്മത്തുള്ളയെയാണ് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കൃഷിസ്ഥലത്തു സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റതാണെന്ന് പോലീസ് പറഞ്ഞു
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.