വ്ലാദിമിർ പുടിൻ പ്രസംഗിച്ചപ്പോൾ യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ ഇറങ്ങിപ്പോയി
Friday, October 20, 2023 7:57 AM IST
ബെയ്ജിംഗ്: ചൈന സംഘടിപ്പിച്ച ബെൽറ്റ് ആൻഡ് റോഡ് പദ്ധതിയുമായി ബന്ധപ്പെട്ട നയതന്ത്ര ഉച്ചകോടിയിൽ നാടകീയരംഗങ്ങൾ. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പ്രസംഗിക്കാൻ തുടങ്ങുന്നതിനുമുൻപ് യൂറോപ്യൻ യൂണിയൻ പ്രതിനിധികൾ ഇറങ്ങിപ്പോയി.
ചൈനയിലേക്ക് ക്ഷണിച്ചതിന് നന്ദിയറിയിച്ച് പുടിൻ പ്രസംഗമാരംഭിച്ചെങ്കിലും പലരും അത് കേൾക്കാൻനിന്നില്ല.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് വിളിച്ചുചേർത്ത ഉച്ചകോടിയിൽ നിരവധി രാഷ്ട്രനേതാക്കളും വിവിധ രാജ്യങ്ങളിൽനിന്നുള്ള ആയിരത്തിലധികം നയതന്ത്ര പ്രതിനിധികളും പങ്കെടുത്തിരുന്നു.