വയനാട്ടിൽ കാണാതായ യുവാവിന്റെ മൃതദേഹം പ്രവർത്തനം നിലച്ച ക്വാറിയിൽ കണ്ടെത്തി;അന്വേഷണം ആരംഭിച്ചു
Friday, October 20, 2023 2:21 PM IST
കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം പ്രവര്‍ത്തനം നിലച്ച ക്വാറിയില്‍ നിന്ന് കണ്ടെത്തി.
മരക്കടവ് മൂന്നുപാലം സ്വദേശി സാബുവാണ് മരിച്ചത്. വ്യാഴാഴ്ച മുതല്‍ ഇയാളെ കാണാനില്ലായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
സാബുവിന്റെ കാറും മൊബൈല്‍ ഫോണും ക്വാറിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ക്വാറിയില്‍ നിന്ന് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ കുറെ നാളുകളായി പ്രവർത്തനമില്ലാത്ത ക്വാറി വെള്ളം നിറഞ്ഞു കിടക്കുന്ന അവസ്ഥയിലായിരുന്നു.
ആത്മഹത്യയാണോ മരണത്തില്‍ ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തില്‍ മാത്രമേ വ്യക്തമാകുകയുള്ളൂ. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്