ആലപ്പുഴയില്‍ മയക്കുമരുന്നുമായി യുവാക്കള്‍ പിടിയില്‍
Friday, October 20, 2023 7:30 PM IST
ആലപ്പുഴ: നഗരത്തിൽ എക്സൈസിന്റെ രാത്രികാല പരിശോധനയ്ക്കിടെ മയക്കുമരുന്നുമായി രണ്ട് യുവാക്കളെ പിടികൂടി. ആറാട്ടുവഴി കനാല്‍വാര്‍ഡില്‍ ബംഗ്ലാവ്പറമ്പില്‍ അന്‍ഷാദ് (34), നോര്‍ത്താര്യാട് എട്ടുകണ്ടത്തില്‍ കോളനിയില്‍ ഫൈസല്‍ (28) എന്നിവരാണ് അറസ്റ്റിലായത്.
ഇവരില്‍ നിന്നും 8.713 ഗ്രാം മെത്താംഫിറ്റമിനും 284 ഗ്രാം കഞ്ചാവും കണ്ടെടുത്തതായി എക്സൈസ് അറിയിച്ചു. മയക്കുമരുന്ന് വിൽപ്പനയിലൂടെ ലഭിച്ച 3,000 രൂപയും പ്രതികളിൽ നിന്നും പിടിച്ചെടുത്തു.
കർണാടകയിലെ ബംഗളൂരു, ഒഡീഷ എന്നിവടങ്ങളിൽ നിന്നും കൊച്ചിയിലെ ഇടനിലക്കാര്‍ വഴിയാണ് സംഘത്തിന് മയക്കുമരുന്ന് ലഭിച്ചിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.