വീട്ടമ്മയുടെ കണ്ണിൽ മണൽ വാരിയെറിഞ്ഞ് മാല പൊട്ടിച്ചു; പ്രതിയെ ഓടിച്ചിട്ടു പിടിച്ച് നാട്ടുകാർ
Sunday, October 22, 2023 11:30 PM IST
കോഴിക്കോട്: നാദാപുരത്ത് വീട്ടമ്മയുടെ കണ്ണില്‍ മണൽ വാരിയെറിഞ്ഞ് സ്വര്‍ണമാല പൊട്ടിച്ച് ഓടിയ യുവാവ് പിടിയില്‍.
വാണിമേൽ കൊടിയൂറ സ്വദേശി സാജു ആണ് അറസ്റ്റിലായത്. റോഡിലൂടെ നടന്നു പോവുകയായിരുന്നു വീട്ടമ്മയുടെ അടുത്ത് വന്ന പ്രതി മണല്‍ വാരി കണ്ണില്‍ എറിഞ്ഞ ശേഷം അഞ്ച് പവന്റെ സ്വർണമാല പൊട്ടിച്ച് ഓടുകയായിരുന്നു.
വീട്ടമ്മ ബഹളം വെച്ചതോടെ നാട്ടുകാര്‍ ചേര്‍ന്ന് സാജുവിനെ ഓടിച്ചിട്ട് പിടികൂടുകയും തുടർന്ന് പോലീസില്‍ ഏല്‍പ്പിക്കുകയുമായിരുന്നു.