ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു. കോ​ലാ​റി​ലാ​ണ് സം​ഭ​വം. ശ്രീ​നി​വാ​സ്പു​ര സ്വ​ദേ​ശി എം. ​ശ്രീ​നി​വാ​സാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം.

ശ്രീ​നി​വാ​സ്‍​പു​ര​യി​ലെ ഹൊ​ഗ​ലെ​ഗെ​രെ റോ​ഡി​ൽ റോ​ഡ് നി​ർ​മാ​ണ ജോ​ലി​ക​ൾ പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ശ്രീ​നി​വാ​സ് ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. ബൈ​ക്കി​ലെ​ത്തി​യ ആ​റം​ഗ സം​ഘം ശ്രീ​നി​വാ​സി​നെ വെ​ട്ടു​ക​യാ​യി​രു​ന്നു.

വ​യ​റി​ലും ക​ഴു​ത്തി​ലും നെ​ഞ്ചി​ലു​മാ​യി ആ​ഴ​ത്തി​ൽ വെ​ട്ടേ​റ്റ ശ്രീ​നി​വാ​സ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും മു​മ്പേ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.