ഐഎസ്എല്‍: ഹൈദരാബാദിനെ തോല്‍പ്പിച്ച് ചെന്നൈയിന്
Tuesday, October 24, 2023 12:38 AM IST
ഹൈദരാബാദ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദിനെതിരേ ചെന്നൈയിന്എഫ്സിയ്ക്ക് വിജയം. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചെന്നൈയിന് ആതിഥേയരെ തോല്‍പ്പിച്ചത്. സീസണിൽ ചെന്നൈയിന്റെ ആദ്യ വിജയമാണിത്.
ഏഴാം മിനിറ്റില്‍ കോണര്‍ ഷീല്‍ഡ്സ് ആണ് വിജയഗോള്‍ നേടിയത്. പന്തടക്കത്തിലും പാസിംഗിലുമെല്ലാം മുന്നിട്ടു നിന്നെങ്കിലും ഗോള്‍ നേടാന്‍ കഴിയാതെ പോയത് ഹൈദരാബാദിന് തിരിച്ചടിയായി.
ഈ വിജയത്തോടെ ലഭിച്ച മൂന്നു പോയിന്റുമായി പട്ടികയില്‍ പത്താം സ്ഥാനത്താണ് ചെന്നൈയിന്. കളിച്ച മൂന്നു മത്സരവും തോറ്റ ഹൈദരാബാദ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.