മും​ബൈ: മും​ബൈ കാ​ന്തി​വാ​ലി മേഖലയിൽ എ​ട്ടു​നി​ല കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ച്ച്‌ ര​ണ്ട് പേ​ര്‍ മ​രി​ച്ചു. പ​വ​ൻ ധാം ​വീ​ണ സ​ന്തൂ​ര്‍ ബി​ല്‍​ഡിം​ഗി​ന്‍റെ ഒ​ന്നാം നി​ല​യി​ലാണ് തീ​പി​ടിത്ത​മു​ണ്ടാ​യ​ത്.

ഗ്ലോ​റി വാ​ല്‍​ഫാ​ത്തി (43), ജോ​സു ജെം​സ് റോ​ബ​ര്‍​ട്ട് (8) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു.

പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ല്‍ കാ​ഷ്വാ​ലി​റ്റി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തീ​പി​ടി​ത്ത​ത്തെ കു​റി​ച്ച്‌ വി​വ​രം ല​ഭി​ച്ച​യു​ട​ൻ എ​ട്ട് അ​ഗ്നി​ശ​മ​ന വാ​ഹ​ന​ങ്ങ​ള്‍ സ്ഥ​ല​ത്തെ​ത്തി തീ​യ​ണ​ച്ചു.

തീ​പി​ടി​ത്ത​ത്തി​ന്‍റെ കൃ​ത്യ​മാ​യ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അ​ഗ്നി​ശ​മ​ന​സേ​നാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​രി​ക​യാ​ണ്.