മധ്യവയസ്കന് വീടിനുള്ളില്‍ മരിച്ച നിലയില്‍
Tuesday, October 24, 2023 1:27 PM IST
പത്തനംതിട്ട: മധ്യവയസ്കനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട നെടുമണ്‍ സ്വദേശി അനീഷ് ദത്തന്(52) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രിയില്‍ മദ്യപാനത്തേ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ സഹോദരനും സുഹൃത്തും ചേര്‍ന്ന് ഇയാളെ മര്‍ദിച്ചതായി അനീഷിന്റെ അമ്മ സി. ശാന്തമ്മ പറഞ്ഞു. എന്നാല്‍ നിലവില്‍ ഇയാളുടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും പൊലീസ് അറിയിച്ചു.
അടൂര്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. ഹൃദ്രോഗി കൂടിയാണ് മരിച്ച അനീഷ്.