കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ൽ സി​പി​എം- ബി​ജെ​പി ധാ​ര​ണ​യെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ പി​ണ​റാ​യി വി​ജ​യ​നും കൊ​ട​ക​ര കേ​സി​ൽ കെ. ​സു​രേ​ന്ദ്ര​നും ര​ക്ഷ​പെ​ട്ട​ത് ഇ​ക്കാ​ര​ണ​ത്താ​ലാ​ണെ​ന്നും സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു.

"എ​ന്തു​കൊ​ണ്ടാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ ജ​യി​ലി​ൽ പോ​കാ​ത്ത​ത്? അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ഹ​ത്വം കൊ​ണ്ട​ല്ല. അ​ദ്ദേ​ഹം കു​റ്റ​ക്കാ​ര​ന​ല്ലാ​ത്ത​തു​കൊ​ണ്ട​ല്ല. അ​ദ്ദേ​ഹ​ത്തെ ശി​ക്ഷി​ക്കേ​ണ്ട, വി​ചാ​ര​ണ ചെ​യ്യേ​ണ്ട ഏ​ജ​ൻ​സി​ക​ളു​ടെ അ​ധി​കാ​രം കൈ​യി​ൽ വ​ച്ച ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ഔ​ദാ​ര്യ​മാ​ണ്...'- സു​ധാ​ക​ര​ൻ കോ​ഴി​ക്കോ​ട്ട് പ​റ​ഞ്ഞു.

കോ​ൺ​ഗ്ര​സി​ലെ ഐ​ക്യ​ക്കു​റ​വ് പ​രി​ഹ​രി​ക്ക​ണ​മെ​ന്നും സാ​ഹ​ച​ര്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.