ഹമാസ് ഭീകരസംഘടനയല്ല, വിമോചന പ്രസ്ഥാനം: തുർക്കി പ്രസിഡന്റ്
Wednesday, October 25, 2023 6:16 PM IST
അങ്കാറ: ഹമാസ് ഭീകര സംഘടനയല്ലെന്നും വിമോചന പ്രസ്ഥനമാണെന്നും തുര്‍ക്കി പ്രസിഡന്റ് തയ്യിപ് എര്ദോഗന്. പലസ്തീൻ ഭൂമിയെയും ജനങ്ങളെയും സംരക്ഷിക്കാൻ പോരാടുന്ന വിമോചന ഗ്രൂപ്പാണ് ഹമാസെന്നും എർദോഗൻ പറഞ്ഞു.
ഇസ്രയേലും ഹമാസും വെടിനിർത്തണമെന്നും മേഖലയിൽ ശാശ്വത സമാധാനം ഉറപ്പാക്കാൻ മുസ്ലീം രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇസ്രയേലിന് പിന്തുണ പ്രഖ്യാപിച്ച പാശ്ചാത്യരാജ്യങ്ങളെയും എർദോഗൻ വിമർശിച്ചു. "ഇസ്രയേലിനുവേണ്ടിയുള്ള പാശ്ചാത്യരുടെ കണ്ണുനീർ വഞ്ചനയുടെ പ്രകടനമാണ്' എന്നും എർദോഗൻ പറഞ്ഞു.