ശിശുക്ഷേമ സമിതിക്കെതിരേയുള്ള പരാതികൾ കേന്ദ്രത്തിനു കൈമാറി ഗവർണർ
Thursday, October 26, 2023 11:02 PM IST
തിരുവനന്തപുരം: സംസ്ഥാന ശിശുക്ഷേമ സമിതിക്കെതിരേ ഉയർന്നതു ഗുരുതര പരാതികളാണെന്നും ഇവ കേന്ദ്ര സർക്കാരിനു കൈമാറിയതായും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. അഴിമതിയും ക്രമക്കേടുമായി ബന്ധപ്പെട്ടുയർന്ന പരാതികൾ കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിനാണ് കൈമാറിയത്.
പരാതി പരിശോധിച്ച കേന്ദ്ര സാമൂഹിക നീതി മന്ത്രാലയമാണ്, സംസ്ഥാന ശിശുക്ഷേമ സമിതിയിലെ രക്ഷാധികാരി സ്ഥാനം ഒഴിയാൻ നിർദേശിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ശിശുക്ഷേമ സമിതിയിലെ രക്ഷാധികാരി സ്ഥാനം ഒഴിഞ്ഞത്.