കോട്ടയത്ത് മരം വീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നു; അപകടമൊഴിവായത് തലനാരിഴയ്ക്ക്
വെബ് ഡെസ്ക്
Friday, October 27, 2023 7:20 PM IST
കോട്ടയം: കനത്ത മഴയെ തുടര്‍ന്ന് നഗരമധ്യത്തില്‍ വൈദ്യുതി പോസ്റ്റിലേക്ക് മരം വീണതിന് പിന്നാലെ ആളപമായമൊഴിവായത് തലനാരിഴയ്ക്ക്. കളക്ടറേറ്റിന് സമീപമാണ് മരം വീണ് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്നത്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം.
സംഭവത്തിൽ നാലു വൈദ്യുതി പോസ്റ്റുകൾ തകര്‍ന്നിട്ടുണ്ട് ഈ സമയത്ത് അവിടെ കാല്‍നടയാത്രക്കാരുടെ ദേഹത്തേക്ക് മരത്തിന്‍റെ ഭാഗങ്ങളോ വൈദ്യുതി ലൈനുകളോ വീഴാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
പോസ്റ്റ് തകര്‍ന്ന് ലൈനുകള്‍ റോഡിലേക്ക് താഴ്ന്നു കിടന്നതോടെ ഈ ഭാഗത്ത് ഏറെ നേരം ഗതാഗത തടസം അനുഭവപ്പെട്ടു. സംഭവം നടന്നയുടന്‍ തന്നെ ഫയര്‍ ഫോഴ്‌സ് സംഘമെത്തി മരം മുറിച്ചു.
വൈകാതെ തന്നെ ഈ ഭാഗത്തെ ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു. നഗരത്തിലെ ഏറ്റവും തിരക്കേറിയ റോഡുകളിലൊന്നാണിത്.