ജമ്മുകാഷ്മീരിൽ ഭാര്യയെ കൊലപ്പെടുത്തിയ ജവാൻ അറസ്റ്റിൽ
Saturday, October 28, 2023 10:07 PM IST
ശ്രീനഗർ: ജമ്മുകാഷ്മീരിൽ ഭാര്യയെ കൊലപ്പെടുത്തിയ ജവാൻ അറസ്റ്റിൽ. കത്വ ജില്ലയിൽ ശനിയാഴ്ചയാണ് സംഭവം. സരബ്ജീത് കൗർ ആണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാവിലെ കുന്ദേ ചക് മർഹീനിലെ വസതിയിലാണ് സരബ്ജീത് കൗറിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് ഭോപിന്ദർ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾ അവധിക്ക് വീട്ടിൽ എത്തിയപ്പോഴാണ് കൃത്യം നടത്തിയത്.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം അന്തിമ ചടങ്ങുകൾക്കായി യുവതിയുടെ മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.