മുണ്ടക്കയത്ത് കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് കെട്ടിടത്തില്‍ തീപിടിത്തം
Sunday, October 29, 2023 10:46 AM IST
കോട്ടയം: മുണ്ടക്കയം കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റ് കെട്ടിടത്തില്‍ തീപിടിത്തം. ഹരിതകര്‍മസേന ശേഖരിച്ച മാലിന്യത്തിന് തീപിടിക്കുകയായിരുന്നു.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പഞ്ചായത്ത്, കൃഷിഭവന് ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് സമീപമാണ് തീപിടിത്തമുണ്ടായത്.
അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല.