കളമശേരി സ്ഫോടനത്തിൽ ദുരൂഹത, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് സതീശന്
Sunday, October 29, 2023 2:49 PM IST
തിരുവനന്തപുരം: കളമശേരി സ്ഫോടനത്തിൽ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. പോലീസിന്റെ കൃത്യമായ അന്വേഷണത്തിലുടെ മാത്രമേ എന്താണ് കാരണമെന്ന് വ്യക്തമാകുകയുള്ളു. രണ്ടുതവണ സ്ഫോടനം ഉണ്ടായി എന്നത് യാഥാർഥ്യമാണെന്നും അദ്ദേഹം പറഞ്ഞു.
സ്ഫോടനത്തിൽ നിരവധി പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. ആദ്യം കൊടുക്കേണ്ട മുന്‍ഗണന ആശുപത്രിയിലുള്ളവര്‍ക്ക് അടിയന്തര ചികിത്സ നൽകി രക്ഷപ്പെടുത്തുക എന്നതാണ്. രണ്ടാമതായി ഊഹാപോഹങ്ങൾ പ്രചരിപ്പിച്ച് വിഷയം വഷളാക്കരുത്. പോലീസിന്റെ കൃത്യമായ അന്വേഷണത്തിനു ശേഷമേ വിവരങ്ങൾ ലഭിക്കൂ എന്നും അദ്ദേഹം പറഞ്ഞു.
വളരെ കരുതലോടെ കൈകാര്യം ചെയ്യേണ്ടതും സൂക്ഷ്മതയോടെ അന്വേഷിക്കേണ്ടതുമായ സംഭവമാണിതെന്നും സതീശൻ കൂട്ടിച്ചേർത്തു.