ഗാസയില്‍ വെടിനിര്‍ത്തല്‍ അസംഭവ്യമായ കാര്യം; നെതന്യാഹു
Tuesday, October 31, 2023 1:57 AM IST
ടെല്‍ അവീവ്: ഗാസയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുക അസംഭവ്യമായ കാര്യമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെടിനിര്ത്തുകയാണെങ്കില് അത് ഹമാസിനു കീഴങ്ങല്‍ ആയിരിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.
ഒക്ടോബര്‍ ഏഴിനു നടന്ന ആക്രമണത്തെത്തുടര്‍ന്ന് ഹമാസ് ബന്ദികളാക്കി പിടിച്ചു കൊണ്ടുപോയ 230 പേരുടെ മോചനത്തിനായി മറ്റു രാജ്യങ്ങള്‍ കൂടുതല്‍ സഹായം നല്‍കണമെന്നും ഒരു പത്രസമ്മേളനത്തില്‍ നെതന്യാഹു പറഞ്ഞു.
ഹമാസ് തടവില്‍ വെച്ചിരിക്കുന്നവരെ നിരുപാധികം മോചിപ്പിക്കാന്‍ അന്താരാഷ്ട്ര സമൂഹം ആവശ്യപ്പെടേണ്ടതുണ്ടെന്നും ഇസ്രയേൽ പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.