പെരുമാതുറയില്‍ വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞ സംഭവം; മൂന്ന് പേര് കസ്റ്റഡിയില്‍
Tuesday, October 31, 2023 9:04 AM IST
തിരുവനന്തപുരം: പെരുമാതുറയില്‍ വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ മൂന്ന് പേര് കസ്റ്റഡിയില്‍. ചിറയിന്‍കീഴ്, നഗരൂര്‍, ആറ്റിങ്ങല്‍ സ്വദേശികളാണ് പിടിയിലായത്.
ഇവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്നാണ് വിവരം. തിങ്കളാഴ്ച വൈകിട്ട് പത്തരയോടെ പെരുമാതുറ മാടന്‍വിളയിലാണ് സംഭവം. വാഹനത്തില്‍ എത്തിയ അജ്ഞാത സംഘം വീടുകള്‍ക്ക് നേരെയും ജംഗ്ഷനില്‍ നിന്നവര്‍ക്ക് നേരെയും ബോംബെറിയുകയായിരുന്നു.
വീടുകളില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ തല്ലിതകര്‍ത്തതായും പരാതിയുണ്ട്. ആക്രമണത്തില്‍ രണ്ട് യുവാക്കള്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.