കേരളപ്പിറവി ആശംസകൾ നേർന്ന് ഗവർണർ
Tuesday, October 31, 2023 7:15 PM IST
തിരുവനന്തപുരം: ലോകമെന്പാടുമുള്ള കേരളീയർക്ക് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളപ്പിറവി ആശംസകൾ നേർന്നു.
നമ്മുടെ പ്രിയ സംസ്ഥാനത്ത് വികസനവും സമഗ്ര പുരോഗതിയും ഉറപ്പാക്കാനും സാമൂഹിക ഐക്യം ദൃഢപ്പെടുത്താനും വേണ്ടി നമുക്കൊരുമിച്ച് പ്രയത്നിക്കാം. ഒപ്പം, മാതൃ ഭാഷയായ മലയാളത്തിന്റെ പരിപോഷണത്തെ ത്വരിതപ്പെടുത്താമെന്നും ഗവർണർ സന്ദേശത്തിൽ പറഞ്ഞു.