ഒ​ഡീ​ഷ: ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ല്‍ ബം​ഗ​ളൂ​രു​വി​നെ കീ​ഴ​ട​ക്കി ഒ​ഡീ​ഷ എ​ഫ്‌​സി.

ക​ലിം​ഗ സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ര​ണ്ടി​നെ​തി​രേ മൂ​ന്നു ഗോ​ളു​ക​ള്‍​ക്കാ​യി​രു​ന്നു ആ​തി​ഥേ​യ​രു​ടെ വി​ജ​യം.

എ​ട്ടാം മി​നി​റ്റി​ല്‍ സു​നി​ല്‍ ഛേത്രി​യി​ലൂ​ടെ ബം​ഗ​ളൂ​രു​വാ​ണ് ആ​ദ്യം മു​മ്പി​ലെ​ത്തി​യ​ത്. 18-ാം മി​നി​റ്റി​ല്‍ റ​യാ​ന്‍ വി​ല്യം​സി​ലൂ​ടെ അ​വ​ര്‍ ലീ​ഡ് ഇ​ര​ട്ടി​പ്പി​ക്കു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ 23-ാം മി​നി​റ്റി​ല്‍ ലാ​ല്‍​ലാ താം​ഗ ഖ്വാ​ഹ്‌​റിം​ഗി​ലൂ​ടെ ഒ​ഡീ​ഷ ഒ​രു ഗോ​ള്‍ മ​ട​ക്കി. തു​ട​ര്‍​ന്ന് ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കാ​ന്‍ നി​മി​ഷ​ങ്ങ​ള്‍ ശേ​ഷി​ക്കെ ഐ​സ​ക്ക് വ​ന്‍​ലാ​ല്‍​റൗ​ട്ട്‌​ഫേ​ല ഒ​ഡീ​ഷ​യെ ഒ​പ്പ​മെ​ത്തി​ച്ചു.

52-ാം മി​നി​റ്റി​ല്‍ നൗ​റം റോ​ഷ​ന്‍ സിം​ഗ് ചു​വ​പ്പു​കാ​ര്‍​ഡ് ക​ണ്ട് പു​റ​ത്താ​യ​ത് ബം​ഗ​ളൂ​രു​വി​ന് വ​ലി​യ തി​രി​ച്ച​ടി​യാ​യി. പ​ത്തു​പേ​രാ​യി ചു​രു​ങ്ങി​യ ബം​ഗ​ളൂ​രു​വി​നെ​തി​രേ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി​യ ഒ​ഡീ​ഷ​യ്ക്ക് അ​ധി​കം വൈ​കാ​തെ അ​തി​ന്‍റെ ഫ​ലം ല​ഭി​ക്കു​ക​യും ചെ​യ്തു. 60-ാം മി​നി​റ്റി​ല്‍ ആ​മി റ​ണ​വാ​ഡെ​യി​ലൂ​ടെ മൂ​ന്നാം ഗോ​ള്‍ നേ​ടി​യ ഒ​ഡീ​ഷ പി​ന്നീ​ട് ഗോ​ള്‍ വ​ഴ​ങ്ങാ​തെ മ​ത്സ​രം കൈ​പ്പി​ടി​യി​ലൊ​തു​ക്കു​ക​യാ​യി​രു​ന്നു.