കൊങ്കൺ വഴിയുളള 34 ട്രെയിനുകൾക്ക് ഇന്നു മുതൽ സമയമാറ്റം
എസ്.ആർ. സുധീർ കുമാർ
Wednesday, November 1, 2023 9:31 AM IST
കൊല്ലം: കൊങ്കൺ വഴിയുള്ള 34 ട്രെയിനുകൾക്ക് ഇന്നു മുതൽ സമയമാറ്റം. ഇതുമായി ബന്ധപ്പെട്ട നോൺ മൺസൂൺ ടൈം ടേബിൾ റെയിൽവേ ബോർഡ് പുറത്തിറക്കി. ദീർഘദൂര എക്സ്പ്രസുകൾക്കും മെമുവിനും അടക്കം സമയത്തിൽ മാറ്റം ഉണ്ട്.
അനുബന്ധമായി മറ്റ് ചില ട്രെയിനുകളുടെ സമയത്തിലും മാറ്റം വരും. ഇത് സംബന്ധിച്ച അറിയിപ്പുകൾ ബന്ധപ്പെട്ട സോണുകളിൽനിന്ന് ഉണ്ടാകുമെന്നും റെയിൽവേയുടെ അറിയിപ്പിൽ വ്യക്തമാക്കി. മുൻകൂട്ടി ടിക്കറ്റുകൾ റിസർവ് ചെയ്തവർ യാത്ര പുറപ്പെടും മുമ്പ് പുതിയ ടൈംടേബിളുമായി ഒത്തുനോക്കണം.
ഇന്നു മുതൽ സമയം മാറുന്ന ട്രെയിനുകൾ:
നിസാമുദീൻ - തിരുവനന്തപുരം ( ത്രൈവാരം ), നിസാമുദീൻ - എറണാകുളം തുരന്തോ എക്സ്പ്രസ് (പ്രതിവാരം), വെരാവൽ - തിരുവനന്തപുരം ( വീക്കിലി), ഗാന്ധിധാം - നാഗർകോവിൽ ( വീക്കിലി), ഓഖ - എറണാകുളം (ദ്വൈവാരം), ഭാവ്നഗർ - കൊച്ചുവേളി ( ഡെയ്ലി), നിസാമുദീൻ - തിരുവനന്തപുരം ( വീക്കിലി).
ഹസ്രത്ത് നിസാമുദീൻ - എറണാകുളം ( വീക്കിലി), അജ്മീർ - എറണാകുളം മരു സാഗർ ( വീക്കിലി), നിസാമുദീൻ - എറണാകുളം മംഗള ലക്ഷദീപ് ( ഡെയ്ലി), ചണ്ഡിഗഡ് - കൊച്ചുവേളി( ദ്വൈവാരം), യോഗ് നാഗരി ഹൃഷികേശ് - കൊച്ചുവേളി ( വീക്കിലി), അമൃത്സർ - കൊച്ചുവേളി ( വീക്കിലി).
പോർബന്തർ - കൊച്ചുവേളി ( വീക്കിലി), ഇൻഡോർ - കൊച്ചുവേളി ( വീക്കിലി), ജാംനഗർ-തിരുനൽവേലി ( ദ്വൈവാരം ), ലോക്മാന്യ തിലക് - തിരുവനന്തപുരം നേത്രാവതി ( ഡെയ്ലി), ഹിസാർ - കോയമ്പത്തൂർ ( വീക്കിലി ), ശ്രീ ഗംഗാനഗർ - കൊച്ചുവേളി ( വീക്കിലി), ഹസ്രത്ത് നിസാമുദീൻ - തിരുവനന്തപുരം ( വീക്കിലി).
ഗാന്ധിധാം - തിരുനെൽവേലി ( വീക്കിലി), ലോക്മാന്യതിലക് - കൊച്ചുവേളി ഗരീബ് രഥ് ( വീക്കിലി), ലോക്മാന്യ തിലക് - കൊച്ചുവേളി ( ദ്വൈവാരം), ലോക്മാന്യ തിലക് - എറണാകുളം എസി തുരന്തോ (ദ്വൈവാരം), പൂനെ - എറണാകുളം ( ദ്വൈവാരം), ദാദർ - തിരുനെൽവേലി ( വീക്കിലി), പൂനെ - എറണാകുളം ( വീക്കിലി).
മഡ്ഗാവ് - എറണാകുളം ( വീക്കിലി), മഡ്ഗാവ് - എറണാകുളം മെമു ( ഞായർ ഒഴികെ), മഡ്ഗാവ് - മംഗലാപുരം ( ഡെയ്ലി), കാർവാർ - യശ്വന്ത്പുർ ( ത്രൈവാരം), കാർവാർ - ബംഗളൂരു പഞ്ചഗംഗ ( ഡെയ്ലി), ലോകമാന്യ തിലക് - മംഗലാപുരം മത്സ്യഗന്ധ (ഡെയ്ലി), ഛത്രപതി ശിവജി മഹാരാജ് ടെർമിനസ് - മംഗളൂരു ( ഡെയ്ലി). ദക്ഷിണ റെയിൽവേയിൽ പുതിയ സമയക്രമം 2024 ജൂൺ മധ്യവാരം വരെ പ്രാബല്യത്തിൽ ഉണ്ടാകും.