സരയൂ നദിയിൽ ബോട്ടു മറിഞ്ഞു; രണ്ടുപേർ മരിച്ചു
Wednesday, November 1, 2023 11:34 PM IST
പാറ്റ്ന: ബിഹാറിലെ സരയൂ നദിയിൽ ബോട്ട് മറിഞ്ഞ് രണ്ടു പേർ മരിച്ചു. ഏഴു പേരെ കാണാതായി. സരൺ ജില്ലയിലെ മാഞ്ചി ബ്ലോക്കിലെ മതിയാർ ഘട്ടിന് സമീപമാണ് അപകടം നടന്നത്.
18 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നത്. ഒമ്പത് പേർ നീന്തി കരയിലെത്തി. മരിച്ചത് രണ്ടു സ്ത്രീകളാണ്. ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു.
അപകടകാരണം വ്യക്തമല്ല. രക്ഷാപ്രവർത്തനം നടക്കുകയാണെന്നും മരിച്ചവരെ തിരിച്ചറിയാൻ ശ്രമിക്കുകയാണെന്നും സരൺ ജില്ലാ മജിസ്ട്രേറ്റ് അമൻ സമീർ പറഞ്ഞു.
അടുത്തിടെ നടക്കുന്ന സംസ്ഥാനത്തെ രണ്ടാമത്തെ ബോട്ട് ദുരന്തമാണിത്. സെപ്തംബർ 14ന് മുസാഫർപൂർ ജില്ലയിലെ ബാഗ്മതി നദിയിൽ ബോട്ട് മറിഞ്ഞ് 15 ലധികം കുട്ടികൾ മരിച്ചു. നിരവധി പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ജില്ലയിൽ എത്തിയപ്പോഴായിരുന്നു സംഭവം.