ജം​ഷ​ഡ്പു​ര്‍: ഐ​എ​സ്എ​ല്ലി​ല്‍ ജം​ഷ​ഡ്പു​റി​നെ ര​ണ്ടി​നെ​തി​രേ മൂ​ന്ന് ഗോ​ളു​ക​ള്‍​ക്ക് ത​ക​ര്‍​ത്ത് മോ​ഹ​ന്‍​ബ​ഗാ​ന്‍.

ജം​ഷ​ഡ്പു​റി​ന്‍റെ ത​ട്ട​ക​ത്തി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ മു​ഹ​മ്മ​ദ് സാ​നാ​നി​ലൂ​ടെ ആ​റാം മി​നി​റ്റി​ല്‍ ആ​തി​ഥേ​യ​രാ​ണ് ആ​ദ്യം ലീ​ഡെ​ടു​ത്ത​ത്. എ​ന്നാ​ല്‍ 29-ാം മി​നി​റ്റി​ല്‍ അ​ര്‍​മാ​ന്‍​ഡോ സാ​ദി​ക്കു​വി​ലൂ​ടെ ബ​ഗാ​ന്‍ തി​രി​ച്ച​ടി​ച്ചു.

തു​ട​ര്‍​ന്ന് 48-ാം മി​നി​റ്റി​ല്‍ ലി​സ്റ്റ​ണ്‍ കൊ​ളാ​സോ​യി​ലൂ​ടെ ബ​ഗാ​ന്‍ മു​മ്പി​ലെ​ത്തു​ക​യാ​യി​രു​ന്നു. ഗോ​ള്‍ മ​ട​ക്കാ​നാ​യി ജം​ഷ​ഡ്പു​ര്‍ കി​ണ​ഞ്ഞു ശ്ര​മി​ച്ചെ​ങ്കി​ലും 67-ാം മി​നി​റ്റി​ല്‍ ഗോ​ള്‍​കീ​പ്പ​ര്‍ ടി.​പി. ര​ഹ​നേ​ഷ് ചു​വ​പ്പു​കാ​ര്‍​ഡ് ക​ണ്ട് പു​റ​ത്താ​യ​ത് അ​വ​ര്‍​ക്ക് തി​രി​ച്ച​ടി​യാ​യി.

80-ാം മി​നി​റ്റി​ല്‍ കി​യാ​ന്‍ ന​സീ​രി​യി​ലൂ​ടെ ബ​ഗാ​ന്‍ ലീ​ഡ് വ​ര്‍​ധി​പ്പി​ക്കു​ക​യും ചെ​യ്തു. 86-ാം മി​നി​റ്റി​ല്‍ പെ​നാ​ല്‍​റ്റി​യി​ലൂ​ടെ സ്റ്റീ​വ് അം​ബ്രി​യി​ലൂ​ടെ ര​ണ്ടാ​മ​ത്തെ ഗോ​ള്‍ നേ​ടി​യെ​ങ്കി​ലും കൂ​ടു​ത​ല്‍ ഗോ​ള്‍ വ​ഴ​ങ്ങാ​തെ ബ​ഗാ​ന്‍ പി​ടി​ച്ചു നി​ന്ന​തോ​ടെ സ്വ​ന്തം കാ​ണി​ക​ള്‍​ക്കു മു​മ്പി​ല്‍ ജം​ഷ​ഡ്പു​റി​ന് തോൽവി.

ജ​യ​ത്തോ​ടെ ഗോ​വ​യെ മ​റി​ക​ട​ന്ന് പോ​യി​ന്‍റ് പ​ട്ടി​ക​യി​ല്‍ ഒ​ന്നാ​മ​തെ​ത്താ​നും ബ​ഗാ​ന് ക​ഴി​ഞ്ഞു. ജം​ഷ​ഡ്പു​ര്‍ എ​ട്ടാ​മ​താ​ണ്.