പലസ്തീന് ഐക്യദാര്‍ഢ്യ റാലി; ലീഗിനെ സ്വാഗതം ചെയ്ത് സിപിഎം
Thursday, November 2, 2023 6:35 PM IST
കോഴിക്കോട്: സിപിഎം നവംബർ 11നു കോഴിക്കോട് സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് മുസ്ലിം ലീഗിനെ സ്വാഗതം ചെയ്ത് സിപിഎം. കോഴിക്കോട് സിപിഎം ജില്ലാ സെക്രട്ടറി പി. മോഹനൻ ആണ് ലീഗിനെ സ്വാഗതം ചെയ്തത്.
മുസ്ലിം ലീഗിനെ പരിപാടിയിലേക്ക് ക്ഷണിക്കുമെന്നും എന്നാൽ കോണ്‍ഗ്രസിനെ ക്ഷണിക്കില്ലെന്നും മോഹനൻ പറഞ്ഞു. പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ ലീഗ് സഹകരിക്കുമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ എംപി നേരത്തെ വ്യക്തമാക്കിയിരുന്നു.
നിലവിൽ സിപിഎം റാലിയിലേക്ക് ലീഗിനെ ക്ഷണിച്ചിട്ടില്ല. ക്ഷണിച്ചാൽ ഉറപ്പായും പങ്കെടുക്കുമെന്നും മുഹമ്മദ് ബഷീർ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ലീഗിന്റെ പ്രതികരണത്തെ സ്വാഗതം ചെയ്ത് സിപിഎം രംഗത്തെത്തിയത്.