പ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യ റാ​ലി; ലീ​ഗി​നെ സ്വാ​ഗ​തം ചെ​യ്ത് സി​പി​എം
പ​ല​സ്തീ​ന്‍ ഐ​ക്യ​ദാ​ര്‍​ഢ്യ റാ​ലി; ലീ​ഗി​നെ സ്വാ​ഗ​തം ചെ​യ്ത് സി​പി​എം
Thursday, November 2, 2023 6:41 PM IST
കോ​ഴി​ക്കോ​ട്: സി​പി​എം ന​വം​ബ​ർ 11നു ​കോ​ഴി​ക്കോ​ട് സം​ഘ​ടി​പ്പി​ക്കു​ന്ന പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി​യി​ലേ​ക്ക് മു​സ്‌​ലിം ലീ​ഗി​നെ സ്വാ​ഗ​തം ചെ​യ്ത് സി​പി​എം. കോ​ഴി​ക്കോ​ട് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​മോ​ഹ​ന​ൻ ആ​ണ് ലീ​ഗി​നെ സ്വാ​ഗ​തം ചെ​യ്ത​ത്.

മു​സ്‌​ലിം ലീ​ഗി​നെ പ​രി​പാ​ടി​യി​ലേ​ക്ക് ക്ഷ​ണി​ക്കു​മെ​ന്നും എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സി​നെ ക്ഷ​ണി​ക്കി​ല്ലെ​ന്നും മോ​ഹ​ന​ൻ പ​റ​ഞ്ഞു. പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ റാ​ലി​യി​ൽ ലീ​ഗ് സ​ഹ​ക​രി​ക്കു​മെ​ന്ന് ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ എം​പി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.


നി​ല​വി​ൽ സി​പി​എം റാ​ലി​യി​ലേ​ക്ക് ലീ​ഗി​നെ ക്ഷ​ണി​ച്ചി​ട്ടി​ല്ല. ക്ഷ​ണി​ച്ചാ​ൽ ഉ​റ​പ്പാ​യും പ​ങ്കെ​ടു​ക്കു​മെ​ന്നും മു​ഹ​മ്മ​ദ് ബ​ഷീ​ർ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് ലീ​ഗി​ന്‍റെ പ്ര​തി​ക​ര​ണ​ത്തെ സ്വാ​ഗ​തം ചെ​യ്ത് സി​പി​എം രം​ഗ​ത്തെ​ത്തി​യ​ത്.
Related News
<