പാ​ലാ: ക​ഞ്ചാ​വു​മാ​യി യു​വാ​വ് പി​ടി​യി​ൽ. സ്കൂ​ട്ട​റി​ൽ വി​ൽ​പ്പ​ന​യ്ക്കാ​യി ക​ട​ത്തി​ക്കൊ​ണ്ടു പോ​കു​ന്പോ​ഴാ​ണ് അ​ര കി​ലോ​യി​ൽ അ​ധി​കം ക​ഞ്ചാവു​മാ​യി യു​വാ​വ് പി​ടി​യി​ലാ​യ​ത്.

നി​ര​വ​ധി എ​ൻ​ഡി​പി​എ​സ് കേ​സി​ൽ പ്ര​തി​യാ​യ പാ​ലാ ളാ​ലം കി​ഴ​ത​ടി​യൂ​ർ ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ജോ​ബി​ൻ കെ. ​ജോ​സ​ഫാ​ണ് പി​ടി​യി​ലാ​യ​ത്.

രാ​ത്രി​കാ​ല സ്ട്രൈ​ക്കിം​ഗ് ഫോ​ഴ്സ് ഡ്യൂ​ട്ടി​യു​ടെ ഭാ​ഗ​മാ​യി പാ​ലാ എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ ബി. ​ദി​നേ​ശി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പാ​ലാ എ​ക്സൈ​സ് റേ​ഞ്ച് ടീം ​ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.