ആലുവയിൽ പുഴയിൽ അജ്ഞാത മൃതദേഹം
Friday, November 3, 2023 12:28 AM IST
കൊച്ചി: ആലുവയിൽ പുഴയിൽ അജ്ഞാത മൃതദേഹം. പുഴയിലൂടെ ഒഴുകി പോകുകയായിരുന്ന മൃതദേഹം കണ്ട നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു.
അൻപത് വയസോളം പ്രായമുള്ള ആളാണ് മരിച്ചത്. ഫയർഫോഴ്സിന്റെ സഹായത്തോടെയാണ് മൃതദേഹം കരയിലെത്തിച്ചത്. മൃതേദഹം മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ ആലുവ പൊലീസ് അന്വേഷണം ആരംഭിച്ചു.