ശ്രീനഗർ: ശ്രീ​ന​ഗ​റി​ൽ ര​ണ്ട് ഭീ​ക​ര​രെ പോ​ലീ​സ് പി​ടി​കൂ​ടി. ഷാ​ൽ​ടെം​ഗ് പ്ര​ദേ​ശ​ത്ത് അ​ൽ-​ബ​ദ​ർ സം​ഘ​ട​ന​യു​ടെ ര​ണ്ട് ഭീ​ക​ര​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

വ​ട​ക്ക​ൻ ക​ശ്മീ​രി​ലെ ബ​ന്ദി​പ്പോ​ര ജി​ല്ല​യി​ലെ സ​ദ​ർ​ബാ​ല സ്വ​ദേ​ശി​ക​ളാ​യ യാ​വ​ർ റ​ഷീ​ദും ബാ​സി​ത് ന​ബി​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ നി​ന്നും ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി.

ഷാ​ൽ​ടെം​ഗ് പാ​ല​ത്തി​ന് സ​മീ​പ​മു​ള്ള സു​ര​ക്ഷാ ചെ​ക്ക് പോ​യി​ന്‍റി​ൽ രാ​ത്രി​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യ്ക്കി​ടെ​യാ​ണ് സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രി​ൽ നി​ന്നും ഒ​രു പി​സ്റ്റ​ൾ, ര​ണ്ട് പി​സ്റ്റ​ൾ മാ​ഗ​സി​നു​ക​ൾ, 28 പി​സ്റ്റ​ൾ റൗ​ണ്ടു​ക​ൾ, ഒ​രു ഹാ​ൻ​ഡ് ഗ്ര​നേ​ഡ് എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യി സൈ​നി​ക വ​ക്താ​വ് അ​റി​യി​ച്ചു.