ഡൽഹിയിൽ അതിശക്തമായ ഭൂചലനം
Friday, November 3, 2023 11:56 PM IST
ന്യൂഡൽഹി: ഡൽഹിയിലും സമീപ നഗരങ്ങളിലും അതിശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചനത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളാണ്.
ആളുകൾ പരിഭ്രാന്തരായി വീടുകൾക്ക് പുറത്തിറങ്ങി. അപകടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോർട്ട്.