യുക്രെയ്നു 42.5 കോടി ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക
Saturday, November 4, 2023 6:57 AM IST
വാഷിംഗ്ടൺ ഡിസി: യുക്രെയ്നു 42.5 കോടി യുഎസ് ഡോളറിന്റെ സൈനിക സഹായം പ്രഖ്യാപിച്ച് അമേരിക്ക. റഷ്യയുടെ അധിനിവേശത്തിനെതിരായ പോരാട്ടത്തെ സഹായിക്കാൻ വ്യോമ പ്രതിരോധവും ടാങ്ക് വിരുദ്ധ ആയുധങ്ങളും ഉൾക്കൊള്ളുന്ന പുതിയ സൈനിക സഹായ പാക്കേജാണ് അമേരിക്ക പ്രഖ്യാപിച്ചത്.
ഡ്രോണുകളെ പ്രതിരോധിക്കുന്നതിനുള്ള ലേസർ-ഗൈഡഡ് യുദ്ധോപകരണങ്ങൾക്കായി 30 കോടി ഡോളറും പാക്കേജിൽ ഉൾപ്പെടുന്നു.