സിപിഎം സംസ്ഥാന കമ്മിറ്റി ഇന്ന്
Saturday, November 4, 2023 11:20 AM IST
തിരുവനന്തപുരം: സിപിഎം സംസ്ഥാന കമ്മിറ്റി ഇന്ന്. സിപിഎം സംഘടിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ റാലിയെ ചൊല്ലി യുഡിഎഫിൽ ഉണ്ടായ ഭിന്നത രാഷ്ട്രീയമായി ഉപയോഗിക്കണം എന്ന് വെള്ളിയാഴ്ച നടന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തീരുമാനിച്ചിരുന്നു. ഇക്കാര്യം ഇന്നത്തെ സംസ്ഥാന കമ്മിറ്റിയിൽ ചർച്ചയാകും.
പലസ്തീന് വിഷയത്തില്‍ യോജിക്കാനാവുന്ന മുഴുവന്‍ സംഘടനകളേയും ഒരുമിച്ച് അണിനിരത്താനാണ് സിപിഎം തീരുമാനം.
ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സംസ്ഥാന സമിതിയുടെ അജണ്ടയിലുണ്ട്. നവകേരള സദസ് വിജയിപ്പിക്കാനുളള തീരുമാനങ്ങളും സംസ്ഥാന കമ്മിറ്റിയിലുണ്ടാകും. ഡൽഹിയിൽ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിന്റെ റിപ്പോർട്ടിങ്ങാണ് രണ്ട് ദിവസത്തെ യോഗത്തിന്റെ മുഖ്യ അജണ്ട.