നഴ്സിംഗ് പ്രവേശനത്തിനു കോടികൾ തട്ടിയെടുത്ത പ്രതികൾ അറസ്റ്റിൽ
Saturday, November 4, 2023 11:29 PM IST
ചെറുതോണി: ബംഗളൂരുവിൽ നഴ്സിംഗിന് അഡ്മിഷൻ വാങ്ങി നൽകാമെന്നു വിശ്വസിപ്പിച്ച് കോടികൾ തട്ടിയെടുത്ത കേസിലെ പ്രതികളെ തങ്കമണി പോലീസ് അറസ്റ്റ് ചെയ്തു. സംസ്ഥാനത്തുടനീളം 200 പേരിൽ നിന്നു പണം തട്ടിയെടുത്തിരുന്നു.
മൂന്ന് ലക്ഷത്തോളം രൂപ വീതമാണ് ഓരോരുത്തരിൽ നിന്നും അഞ്ചു പേർ അടങ്ങുന്ന സംഘം അപഹരിച്ചത്. ജില്ലയിൽനിന്ന് മാത്രം 30 പേരിൽനിന്ന് പണം തട്ടിയെടുത്തിട്ടുണ്ട്.
കൊല്ലം പൂയപ്പള്ളി ചെങ്കുളം സ്വദേശി വട്ടവിള പുത്തൻവീട്ടിൽ ലിജോ ജേക്കബ് ജോൺ ആണ് ഒന്നാം പ്രതി. നെടുങ്കണ്ടം സ്വദേശികളായ പ്ലാത്തോട്ടത്തിൽ ജിതിൻ തോമസ്, തൈക്കൂട്ടത്തിൽ മൃദുൽ ജോസഫ്, കട്ടപ്പന നത്തുകല്ല് സ്വദേശി ഓലിക്കര ജസ്റ്റിൻ ജെയിംസ്, നെടുങ്കണ്ടം ബാലഗ്രാം കണിശേരിയിൽ കെ.ടി. അനൂപ് എന്നിവരാണ് മറ്റു പ്രതികൾ.
ട്രസ്റ്റ് രൂപീകരിച്ച് പലിശ ഇല്ലാതെ പഠനത്തിനായി പണം നൽകാമെന്ന് രക്ഷിതാക്കളെ പറഞ്ഞു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.