ഒരു ശക്തി വിചാരിച്ചാലും ലീഗിനെ മുന്നണിയിൽനിന്ന് അടർത്താൻ സാധിക്കില്ലെന്ന് ചെന്നിത്തല
Saturday, November 4, 2023 11:41 PM IST
ആലപ്പുഴ: മുസ്ലിം ലീഗിനെ സിപിഎം തുടരെ തുടരെ ക്ഷണിക്കുന്നത് ഇടതു മുന്നണി ദുർബലമായതുകൊണ്ടാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ലീഗ് ഒരു പ്രബല ശക്തിയാണെന്ന് സിപിഎമ്മിന് മനസിലായി. അതാണ് ഇപ്പോഴത്തെ ക്ഷണത്തിന് പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് ഒറ്റക്കെട്ടാണ്. ഒരു ശക്തി വിചാരിച്ചാലും ലീഗിനെ മുന്നണിയിൽ നിന്ന് അടർത്താൻ സാധിക്കില്ല. ആ വെള്ളം വാങ്ങി വച്ചാൽ മതിയെന്നും ഈ സർക്കാരിനെ ഒരാൾക്കും പിന്തുണയ്ക്കാൻ കഴിയില്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.