ലീഗ് യുഡിഎഫിന്റെ നട്ടെല്ലെന്ന് കെ. സുധാകരൻ
Saturday, November 4, 2023 11:55 PM IST
തിരുവനന്തപുരം: മുസ്ലിം ലീഗ് മുന്നണി വിട്ടു പോകില്ലെന്നും തുടക്കം തൊട്ട് ഈ മുന്നണിയുടെ നട്ടെല്ലായി ഉണ്ടായിരുന്ന പാർട്ടിയാണ് ലീഗെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.
മുന്നണിയുമായി ആലോചിക്കാതെ ലീഗ് ഒരു തീരുമാനം എടുക്കുമെന്ന് കരുതിയോ. ഓരോന്നിനെക്കുറിച്ചും ഓരോ പാർട്ടിക്കും ഓരോ കാഴ്ചപ്പാട് ഉണ്ടാകും. ആ കാഴ്ചപ്പാടിനെ കുറിച്ച് അവർ പ്രതികരിച്ചെന്നുമിരിക്കും. അതെല്ലാം രാഷ്ട്രീയ തീരുമാനമായി വരാറില്ലെന്നും സുധാകരൻ കൂട്ടിച്ചേർത്തു.