കോഴിക്കോട്ട് ലോറികൾ കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു
Sunday, November 5, 2023 11:05 AM IST
കോഴിക്കോട്: വടകര ദേശീയപാതയിൽ ലോറികൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതരപരിക്കേറ്റു.
ദേശീയപാതയിൽ കരിമ്പനപ്പാലത്ത് രാവിലെ ആറിനാണ് അപകടമുണ്ടായത്. മിനി ലോറി മറ്റു രണ്ടു ലോറികളിലായി ഇടിക്കുകയായിരുന്നു. മിനിലോറിയിലുണ്ടായിരുന്ന സേലം സ്വദേശിയാണ് മരിച്ചത്.
ഇടിയുടെ ആഘാതത്തിൽ പൂർണമായും തകർന്ന മിനിലോറി വെട്ടിപ്പൊളിച്ചാണ് ആളുകളെ പുറത്തെടുത്തത്. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
അപകടത്തെതുടർന്ന് രാവിലെ ഏറെനേരം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു.