മഹാദേവ് വാതുവയ്പ് കേസ്: ഭൂപേഷ് ബാഗലിന് നോട്ടീസ് നൽകാൻ ഇഡി
Sunday, November 5, 2023 11:30 AM IST
റായ്പുർ: മഹാദേവ് വാതുവെയ്പ് കേസുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) നോട്ടീസ് നൽകുമെന്ന് സൂചന.
മഹാദേവ് ആപ്പിന്റെ പ്രമോട്ടർമാർ 508 കോടി രൂപ ആപ്പ് പ്രമോട്ടര്‍മാര്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിന് നല്‍കിയിട്ടുണ്ടെന്നാണ് ഇഡിയുടെ വാദം.
കണക്കില്‍ പെടാത്ത അഞ്ചര കോടി രൂപയുമായി കഴിഞ്ഞ ദിവസം അറസ്റ്റിലായ അസിംദാസ്
നല്കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിയുടെ ഭൂപേഷ് ബാഗലിനെ ലക്ഷ്യമിടുന്നത്. മഹാദേവ് ആപ്പ് പ്രമോട്ടർ അസിംദാസ് വഴി ബാഗലിന് നല്‍കാനാണ് പണമെത്തിച്ചതെന്നാണ് ഇഡിയുടെ വാദം.
അതേസമയം, തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപി നീക്കം. ഛത്തിസ്ഗഡിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വിഷയം ചൂണ്ടിക്കാട്ടുകയും ചെയ്തു. ബാഗേല്‍ ഇഡിയെ ഭയന്ന് തുടങ്ങിയെന്ന് പരിഹസിച്ച മോദി മുഖ്യമന്ത്രിയുടെ ദുബായ് ബന്ധം വെളിവാക്കണമെന്നും ആവശ്യപ്പെട്ടു. ബാഗേലിനെതിരേ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയും രംഗത്തെത്തിയിരുന്നു.