കൊ​ച്ചി: മൂ​വാ​റ്റു​പു​ഴ​യി​ൽ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​ടൂ​പ​റ​മ്പി​ൽ ത​ടി​മി​ല്ലി​ലെ തൊ​ഴി​ലാ​ളി​ക​ളെ​യാ​ണ് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ആ​സാം സ്വ​ദേ​ശി​ക​ളാ​യ മോ​ഹ​ൻ​തോ, ദീ​പ​ങ്ക​ർ ബ​സു​മ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​വ​രു​ടെ ക​ഴു​ത്തി​ൽ ആ​ഴ​ത്തി​ൽ മു​റി​വു​ണ്ട്. ഇ​വ​ർ​ക്കൊ​പ്പം താ​മ​സി​ച്ചി​രു​ന്ന മ​റ്റൊ​രു ആ​സാം സ്വ​ദേ​ശിക്കു വേ​ണ്ടി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.