കോൺഗ്രസിന് വോട്ട് ചെയ്യരുത്; ജാതി സെൻസസ് വോട്ടു കിട്ടാനുള്ള കുതന്ത്രം: അഖിലേഷ് യാദവ്
Sunday, November 5, 2023 6:06 PM IST
ഭോപ്പാൽ: കോൺഗ്രസിനെതിരെ രൂക്ഷവിമർശനവുമായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. കോൺഗ്രസിന് വോട്ട് ചെയ്യരുതെന്നും ജാതി സെൻസസ് കോൺഗ്രസിന്റെ വോട്ടു കിട്ടാനുള്ള കുതന്ത്രം മാത്രമെന്നും അഖിലേഷ് മധ്യപ്രദേശിൽ പറഞ്ഞു.
മധ്യപ്രദേശിലെ ടികാംഗഡിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അഖിലേഷ്. മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്വാദി പാർട്ടിക്ക് സീറ്റു നല്കാൻ കോൺഗ്രസ് തയാറാകാത്തതാണ് അഖിലേഷ് യാദവിനെ ചൊടിപ്പിച്ചത്.