ബന്ദിപുർ വനത്തിൽ വനപാലകരുടെ വെടിയേറ്റ് വേട്ടക്കാരൻ കൊല്ലപ്പെട്ടു
Sunday, November 5, 2023 10:20 PM IST
കർണാടക: ബന്ദിപുർ വനത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥരും വേട്ടക്കാരും ഏറ്റുമുട്ടൽ. വെടിവയ്പ്പിൽ ഭീമനബീടു സ്വദേശി മനു(27) കൊല്ലപ്പെട്ടു.
ശനിയാഴ്ച രാത്രിയാണ് സംഭവം. മനു ഉൾപ്പെട്ട പത്തംഗസംഘം മാൻവേട്ടയ്ക്കായാണ് ബന്ദിപുർ വനത്തിൽ എത്തിയത്. രാത്രി വനത്തിനുള്ളില്‍ വെടിവയ്പ്പ് നടന്നതായി ഇന്ന് പുലര്‍ച്ചെയാണ് കര്‍ണാടക പോലീസിന് വിവരം ലഭിച്ചത്.
തുടർന്ന് പോലീസെത്തി വനംവകുപ്പുമായി ബന്ധപ്പോഴാണ് വെടിവയ്പ്പുണ്ടായതായി സ്ഥിരീകരണം ലഭിക്കുന്നത്. പത്തംഗസംഘത്തിലെ ഒരാളെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ട്. ബാക്കി എട്ടുപേര്‍ കാട്ടിലൂടെ ഓടിരക്ഷപ്പെട്ടു.