ഐഎസ്എല്‍: ചെന്നൈയിനെതിരേ ഗോവയ്ക്ക് തകര്‍പ്പന്‍ വിജയം
Monday, November 6, 2023 12:50 AM IST
ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ചെന്നൈയിന് എഫ്സിയെ എതിരില്ലാത്ത മൂന്നു ഗോളിന് തകര്‍ത്ത് ഗോവ. ഇതോടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനും ഗോവയ്ക്ക് കഴിഞ്ഞു.
ചെന്നൈയിന്റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ 13-ാം മിനിറ്റില്‍ ബോറിസ് സിംഗ് തംഗ്ജമിലൂടെയാണ് ഗോവ സ്കോറിംഗ് ആരംഭിച്ചത്. 24-ാം മിനിറ്റില്‍ റൗളിന് ബോര്ഗാസ് ലീഡ് ഇരട്ടിയാക്കി. 72-ാം മിനിറ്റില്‍ ഉദാന്ത സിംഗ് കുമം മൂന്നാം ഗോളും നേടിയതോടെ ഗോവ വിജയം ഉറപ്പിക്കുകയായിരുന്നു.
മത്സരത്തില്‍ ലക്ഷ്യത്തിലേക്ക് ഗോവ ആറു തവണ പന്ത് പായിച്ചപ്പോള്‍ ഒരു തവണ മാത്രമാണ് ചെന്നൈയിന് ലക്ഷ്യത്തിലേക്ക് പന്തടിക്കാനായത്.
നിലവില്‍ 13 പോയിന്റുള്ള ഗോവ അത്രയും തന്നെ പോയിന്റുള്ള കേരള ബ്ലാസ്റ്റേഴ്സിനെ ഗോള്‍ വ്യത്യാസത്തില്‍ മറികടന്നാണ് ഒന്നാമതായത്. ചെന്നൈയിന് ഏഴാമതാണ്.