പിക്ക് അപ്പ് വാൻ ഇടിച്ച് ഒന്നരവയസുകാരന് ദാരുണാന്ത്യം
Monday, November 6, 2023 9:37 PM IST
പാലക്കാട്: പാലക്കാട്ട് പിക്ക് അപ്പ് വാൻ ഇടിച്ച് ഒന്നര വയസുകാരന് ദാരുണാന്ത്യം. കുമ്പിടി നിരപ്പ് സ്വദേശി പൈങ്കണ്ണതൊടി വീട്ടിൽ മുബാറകിന്റെ മകൻ മുസമിലാണ് മരിച്ചത്. തിങ്കളാഴ്ച്ച രാവിലെയായിരുന്നു അപകടം.
വിറക് വെട്ടുന്ന യന്ത്രവുമായി എത്തിയ പിക്കപ്പ് ലോറി പുറകോട്ടെടുത്തപ്പോൾ കുട്ടിയെ ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ കുട്ടിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.