മഞ്ഞുരുകുമോ; ചൊവ്വാഴ്ച സതീശൻ സാദിഖലി-തങ്ങൾ കൂടിക്കാഴ്ച
Monday, November 6, 2023 9:57 PM IST
മലപ്പുറം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളും കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ച പാണക്കാട്ട് വച്ചാണ് ഇരുവരും ചർച്ച നടത്തുന്നത്.
മലപ്പുറത്തെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് തര്‍ക്കവും പലസ്തീൻ വിഷയത്തിലെ കോണ്‍ഗ്രസ് നിലപാടില്‍ ലീഗിനുള്ള അതൃപ്തിയുമാകും ചർച്ചയിലെ പ്രധാനവിഷയമെന്നാണ് സൂചന.
മലപ്പുറത്ത് ആര്യാടൻ ഷൗക്കത്തുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ആശങ്ക ലീഗിനുണ്ട്. പലസ്തീൻ ഐക്യദാര്‍ഢ്യറാലി നടത്തിയതിന്റെ പേരില്‍ ആര്യാടനെതിരെ നടപടി എടുക്കുന്നത് വിരുദ്ധ ഫലം ചെയ്യുമെന്നാണ് ലീഗ് കോണ്‍ഗ്രസ് നേതൃത്വത്തെ ധരിപ്പിച്ചരിക്കുന്നത്.
മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ ഇക്കാര്യം പരസ്യമായി പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷനേതാവ് പാണക്കാട്ടെത്തി ലീഗ് അധ്യക്ഷനെ കാണുന്നത്.