ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കിടയിലേക്ക് ബസ് ഇടിച്ചുകയറി; മൂന്നുപേർ മരിച്ചു
Tuesday, November 7, 2023 8:08 PM IST
ഹൈദരാബാദ്: ആന്ധ്രപ്രദേശില്‍ ബസ് സ്റ്റാൻഡിലേക്ക് ബസ് നിയന്ത്രണംവിട്ട് ഇടിച്ചുകയറി മൂന്നുപേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
വിജയവാഡയിലെ പണ്ഡിറ്റ് നെഹ്റു ബസ് സ്റ്റാൻഡിലാണ് സംഭവം. ബസ് കാത്തിരുന്നവരുടെ ഇടയിലേക്ക് ബസ് ഇടിച്ചുകയറുകയായിരുന്നു. ആന്ധ്രപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ ആഡംബര ബസാണ് അപകടമുണ്ടാക്കിയത്.
അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ.എസ്. ജഗന് മോഹന്‍ റെഡ്ഡി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.