കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്;സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറിക്ക് നോട്ടീസയച്ച് ഇഡി
Tuesday, November 7, 2023 9:37 PM IST
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം വര്‍ഗീസിന് നോട്ടീസയച്ച് ഇഡി.
എം.എം. വര്‍ഗീസ് ഈ മാസം 25ന് കൊച്ചിയിലെ ഇഡി ഓഫീസില്‍ ഹാജരാകാനണമെന്നാണ് നോട്ടീസില്‍ അറിയിച്ചിരിക്കുന്നത്.
കരുവന്നൂര്‍ കള്ളപ്പണക്കേസില്‍ അന്വേഷണം സിപിഎം ഉന്നതരിലേക്ക് നീങ്ങുന്നതിന്റെ സൂചനയായാണ് ഇത് വിലയിരുത്തപ്പെടുന്നത്.