എഐഎഫ്എഫ് തലപ്പത്തുനിന്ന് ഷാജി പ്രഭാകരൻ പുറത്ത്
Wednesday, November 8, 2023 8:57 AM IST
ന്യൂഡൽഹി: അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) നേതൃത്വത്തിൽ വീണ്ടും പ്രതിസന്ധി. എഐഎഫ്എഫ് സെക്രട്ടറി ജനറൽ സ്ഥാനത്തുനിന്നും ഷാജി പ്രഭാകരനെ പുറത്താക്കി.
എഐഎഫ്എഫ് പ്രസിഡന്റ് കല്യാണ് ചൗബെയാണ് ഷാജി പ്രഭാകരനെ നീക്കിയെന്ന് അറിയിച്ചത്. ചൊവ്വാഴ്ച വൈകുന്നേരം ഭരണസമിതിയിലെ മറ്റ് അംഗങ്ങളെ വിളിച്ച് ഷാജിയെ നീക്കാൻ തീരുമാനിച്ചതായി കല്യാൺ ചൗബെ അറിയിക്കുകായിരുന്നു.
വ്യാഴാഴ്ച കല്യാണ് ചൗബെ നിർവാഹക സമിതി യോഗവും വിളിച്ചിട്ടുണ്ട്. എഐഎഫ്എഫിന്റെ നിയമമനുസരിച്ച് നിർവാഹക സമിതിയാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. യോഗത്തിൽ ഷാജിയെ പുറത്താക്കാനുള്ള തീരുമാനത്തിന് അംഗീകാരം നൽകാനുള്ള നീക്കത്തിലാണ് കല്യാൺ ചൗബെ.
സെക്രട്ടറി ജനറൽ സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഷാജിക്ക് കല്യാൺ ചൗബെ കത്തും നൽകിയിട്ടുണ്ട്.